അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമെന്ന് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പൊലീസ് ഭരണകൂടത്തിന്റെ കൂലിപ്പടയായി മാറുകയും. പൗരാവകാശങ്ങൾ മരവിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ വിചാരണയില്ലാതെ തടവിലാക്കപ്പെടുകയും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യപ്പെട്ട ആ കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന കീറിയെറിയപ്പെട്ടുവെന്നും രാജ്യത്തെ ഒന്നാകെ ജയിലാക്കി മാറ്റിയെന്നും ജനാധിപത്യം പൂർണമായും അടിച്ചമർത്തപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു.അടിയന്തിരാവസ്ഥയ്ക്ക് നേതൃത്വം നൽകിയവരെ അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത അധികാരത്തിൽനിന്ന് പുറത്താക്കി. ജനാധിപത്യം അടിയന്തിരാവസ്ഥയിൽ അവസാനിച്ചുപോകുമെന്ന് കരുതിയവരെ അമ്പരപ്പിച്ചാണ് രാജ്യത്തെ ജനങ്ങൾ പൗര ബോധത്തിലേക്ക് മടങ്ങിവന്നത്.