ശ്രീനഗർ: ജമ്മുകാഷ്മീർ മുതല്‍ പഞ്ചാബ് വരെ ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ ഇവിടെ നിന്നും പഞ്ചാബിലെ ഊഞ്ചി ബസി വരെ 70 കിലോമീറ്ററോളം ലോക്കോ പൈലറ്റില്ലാതെ ഓടുകയായിരുന്നു.
പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടത്താൻ റെയില്‍വേ ഉത്തരവിട്ടു.