ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ഭാര്യാസഹോദരന്‍ അടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.പള്ളിക്കരണൈ അംബേദ്കര്‍ സ്ട്രീറ്റിലെ പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്.
പ്രവീണിന്റെ ഭാര്യയുടെ സഹോദരന് ദിനേഷും സുഹൃത്തുക്കളുമാണ് അക്രമം നടത്തിയത്. ശനിയാഴ്ച രാത്രി പള്ളിക്കരണൈയിലുള്ള ബാറിന് സമീപത്തുവച്ചായിരുന്നു അക്രമം. തലയിലും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.