ദില്ലി: ദില്ലിയില്‍ പടരുന്ന വര്‍ഗീയ കലാപത്തില്‍ മരണം ഇതുവരെ ഒമ്പതായി. കൂടുതല്‍ ഇടങ്ങളിലേക്ക് കലാപം പടരുകയാണ്. നാട് കത്തുമ്പോഴും കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു. 130 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങൾക്കിടെ പരിക്കേറ്റ 56 പൊലീസുകാർ ഉണ്ടെന്നും പൊലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറുകയായിരുന്നു. മതത്തിന്റെ പേരിൽ വേർതിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം.
ഇന്നലെ മുതൽ തുടങ്ങിയ അക്രമങ്ങളിൽ ഇതുവരെ മരിച്ചത് ഒമ്പത് പേരാണ്. ഇതിൽ ഒരു പൊലീസുദ്യോഗസ്ഥനും ഉൾപ്പെടും. ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ രത്തൻ ലാലാണ് ഇന്നലെ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. എന്നാല്‍, ഇതിനിടെ പുറത്ത് വന്ന ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച ആകുന്നത്. ദില്ലിയില്‍ കലാപം അഴിച്ചുവിടുന്ന ഒരാളുടെ വീഡിയോ ആണ് പുറത്ത് വന്നത്. പൊലീസ് തങ്ങള്‍ക്കൊപ്പമാണെന്ന് പ്രധാനമായും ഇയാള്‍ പറയുന്നത്. ജയ് ശ്രീറാം മുഴക്കുന്ന ഇയാള്‍ക്കൊപ്പമുള്ളവര്‍ കല്ലുകള്‍ എറിയുന്നതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. വളരെ മോശമായ ഭാഷയാണ് പിന്നീട് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്.
https://twitter.com/Khushbookhan_/status/1232226866355941376?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1232226866355941376&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fdelhi-rioter-says-police-is-with-them-in-video-q69esq