ചെന്നൈ: തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം. 14 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടുകാരനുമാണ്. പുതുച്ചേരിയിൽനിന്ന് ഹൊസൂരിലെ പശ ഫാക്ടറിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തിരുവണ്ണാമല ജില്ലയിലെ സംഗം–കൃഷ്ണഗിരി ഹൈവേയിലാണ് അപകടമുണ്ടായത്. തമിഴ്നാട് സർക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട്
ബസാണ് കാറുമായി കൂട്ടിയിടിച്ചത്. മൂന്നുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഒരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണമടഞ്ഞത്. മറ്റു മൂന്നുപേര്‍ക്ക് ആശുപത്രിയല്‍ വെച്ചാണ് ജീവന് നഷ്ടമായത്.