കനത്ത മഴ പെയ്താൽ മാത്രമേ ഡ്രഡ്ജിങ് ജോലികൾ നിർത്തിവെക്കൂവെന്ന് അധികൃതർ ഉറപ്പുനൽകിയതായി അർജുൻ്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ പറഞ്ഞു. ചെറിയ മഴയിലും ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ തുടരുമെന്ന് തീരുമാനിച്ചതായും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. ഇനി താല്‍ക്കാലികമായി ഡ്രഡ്ജിങ് നിര്‍ത്തിയാല്‍ പോലും അനുകൂല കാലാവസ്ഥ ഉണ്ടാകുമ്പോള്‍ നഷ്ടപെട്ട മണിക്കൂറുകള്‍ പകരം തിരച്ചില്‍ നടത്തുന്നും ജിതിന് പറഞ്ഞു. അര്‍ജുന്റെ ലോറി കണ്ടെത്തുന്നത് വരെ തിരച്ചില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെന്നും ജിതിന് പറഞ്ഞു.
ശക്തമായ മഴ ദൗത്യത്തെ ദുഷ്കരമാക്കുമെന്ന് റിട്ട മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു. തിരച്ചിലിനായി നാല് സ്പോട്ടുകള്‍ മാര്‍ക്ക് ചെയ്ത് നല്‍കിയെന്നും ഓരോ സ്പോട്ടിന്റെയും മുപ്പത് മീറ്റര്‍ ചുറ്റളവില്‍ തിരച്ചില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. CP4 ലാണ് കൂടുതല്‍ ലോഹസാന്നിധ്യം കണ്ടെത്തിയതെന്നും വേഗത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ മാത്രമെ ഫലമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.