പാറ്റ്ന: ഒരേസമയം മൂന്നു സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി. സുരേഷ് റാം എന്നയാളാണ് ബിഹാറില്‍ ഇത്തരം തട്ടിപ്പ് നടത്തിയത്. 30 വര്‍ഷമായി ഇയാള്‍ മൂന്നു വകുപ്പുകളില്‍ നിന്നു ശമ്പളം വാങ്ങിയിരുന്നു എന്നതാണു കൗതുകകരം.
കിഷന്‍ഗഞ്ചിലെ കെട്ടിട നിര്‍മാണ ഓഫീസ്, ബാങ്ക ജില്ലയിലെ ബെല്ഹറില് ജലവിഭവ വകുപ്പ്, ഭീംനഗര്‍ ഈസ്റ്റിലെ സുപോള്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് റാം ജോലി ചെയ്തിരുന്നത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത് എന്നാണു വിവരം. മൂന്നു വകുപ്പുകളില്‍ നിന്നും എല്ലാമാസവും ശന്പളം കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തു.
1988ല്‍ പാറ്റ്ന കെട്ടിട നിര്‍മാണ വകുപ്പിനുകീഴില്‍ ജൂനിയര്‍ എന്‍ജിനീയറായാണ് സുരേഷ് റാം ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ഇയാള്‍ക്ക് ജലവിഭവ വകുപ്പില്‍നിന്ന് ജൂനിയര്‍ എന്‍ജിനീയറായി നിയമനക്കത്ത് വന്നു. ശേഷം മറ്റൊരു സര്‍ക്കാര്‍ സര്‍വീസില്‍നിന്നു ജോലി ലഭിച്ചു. മൂന്ന് ഉത്തരവും കൈപ്പറ്റിയ സുരേഷ് മൂന്നിടത്തും ജോലിക്കു കയറി.
ഒടുവില്‍, അടുത്തിടെ ബിഹാറിലെ കോംപ്രിഹെന്‍സീവ് ഫിനാന്‍ഷല്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ (സിഎഫ്എംഎസ്) ആണ് സുരേഷ് റാമിന്റെ തട്ടിപ്പ് വെളിപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം, ചെലവ്, ആസ്തി എന്നിവ നിരീക്ഷിക്കുന്ന സംവിധാനമാണിത്.
ബിഹാറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ആധാര്‍ നന്പര്, ജനനത്തീയതി, പാന്‍കാര്‍ഡ് നന്പര് തുടങ്ങിയ വിവരങ്ങള്‍ സിഎഫ്എംഎസില് രേഖപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സുരേഷ് റാമിന്റെ കള്ളി വെളിച്ചത്തുവന്നു. ജൂലൈ 22-ന് സര്‍ട്ടിഫിക്കറ്റുകളുമായി ഇറിഗേഷന്‍ വകുപ്പിലെത്താന്‍ സുരേഷിനോട് ഡെപ്യൂട്ടി സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വന്നില്ല. ഇതേതുടര്‍ന്ന് വകുപ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.