കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കൊവിഡും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയും അണ്‍ലോക്ക് ചെയ്തിരിക്കുക യാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെയും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.