മൂവാറ്റുപുഴ: മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകാത്തതിനാൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ തീരുമാനം, പിൻവലിപ്പിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി നിർമല സീതാരാമനെ നേരിൽ കണ്ട് ഡീൻ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു. ജപ്തി നടപടികളുമായി മുൻപോട്ട് പോകുമെന്ന കേരളത്തിലെ ബാങ്കുകളുടെ ധിക്കാരപരമായ തീരുമാനം കർഷകരെ വീണ്ടും ആത്മഹത്യയിലെക്ക് തള്ളിവിടുമെന്നും, കേരളത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മൊറട്ടോറിയം കാലാവധി ഉടൻ ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാമെന്നും ധനകാര്യ മന്ത്രി അറിയിച്ചു. വിശദമായ കത്തും ഇതു സംബന്ധിച്ച് മന്ത്രിക്ക് നൽകിയിരു