ഡല്‍ഹിയില്‍ അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്കി പ്യൂണും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്കൂളിലാണ് സംഭവം നട
ന്നത്. പ്യൂണ്‍ അജയകുമാറിന്റെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
മാര്‍ച്ച് 14നാണ് സംഭവം. കുട്ടിയെ മയക്കുമരുന്ന് നല്കി മയക്കിയ ശേഷം സ്കൂളിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടി സ്കൂളില്‍ വരുന്നത് അവസാനിപ്പിച്ചു. പരീക്ഷക്ക് കുട്ടി എത്താത്തിനെ തുടര്‍ന്ന് അധ്യാപിക വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്കാന് തയ്യാറാകാത്തതിനാല്‍ സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്നാണ് സംഭവം പോലീസില്‍ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.