ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ ഹേമന്ത് സോറനെയും മഹാ സഖ്യത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയവര്‍ക്ക് ജനങ്ങളെ നല്ല രീതിയില്‍ സേവിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഒപ്പം മുന്‍പ് അഞ്ചു വര്‍ഷം സംസ്ഥാനം ഭരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നനന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി മുന്നോട്ടും ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചര്‍ത്തു. ജനവിധി മാനിക്കുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം.