റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബിജെപിക്കും മഹാസഖ്യത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം.
സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണു തെരഞ്ഞെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 42 സീറ്റാണ്. ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ബിജെപിയും സഖ്യകക്ഷിയായ എജെഎസ്യുവും വെവ്വേറെയാണു മത്സരിച്ചത്. തെരഞ്ഞെടുപ്പുഫലം വന്നശേഷം സഖ്യമാകാമെന്ന നിലപാടിലാണ് എജെഎസ്യു. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചത്.