വിദേശ പണം സ്വീകരിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആര്‍ജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.
ഇനി സംഘടനകള്‍ക്ക് ഫണ്ട് സ്വീകരിക്കാനാവില്ല. തുടര്‍ അന്വേഷണം സിബിഐക്ക് കൈമാറിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി മേധാവിയായ രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവര്‍ അംഗങ്ങളാണ്. സോണിയ തന്നെയാണ് രാഹുല്‍ ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും മേധാവി. രാഹുല്‍ഗാന്ധി, രാജ്യസഭാ മുന്‍ എംപി അശോക് എസ് ഗാംഗുലി എന്നിവരും അംഗങ്ങളാണ്.
2020-ല്‍ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. 1991-ല്‍ സ്ഥാപിതമായ രാജീവ് ഗാന്ധി ഫൗണ്ടേഷ, 1991 മുതല്‍ 2009 വരെ ആരോഗ്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളും കുട്ടികളും, വൈകല്യ പിന്തുണ, തുടങ്ങി നിരവധി നിര്‍ണായക വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍ജിഒ കൂടിയാണ്.