ഹൈദരാബാദിലെ വെജിറ്റേറിൻ ഹോട്ടലിൽ വിളമ്പിയ മസാലദോശയിൽ പ്രാണി കണ്ടെത്തി. വാറങ്കൽ ഹൈവേയിലെ പീർസാദിഗുഡയിൽ പ്രവർത്തിക്കുന്ന ശ്രീ രാഘവേന്ദ്ര ഉഡുപ്പി വെജ് ഹോട്ടലിലാണ് സംഭവംദോശ മുറിച്ച് കറി കൂട്ടി കഴിക്കാൻ ശ്രമിക്കുന്നതിനിടെ പ്രാണിയെ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുകാരെ കാര്യം അറിയിച്ചെന്നും അവർ ക്ഷമാപണം നടത്തിയെന്നും പറഞ്ഞ ഉപഭോക്താക്കൾ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദികളെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു..
മസാലദോശയിൽ പ്രാണി കിടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാണി കണ്ടെത്തിയ സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള ആശങ്കയാണ് ഉപഭോക്താക്കൾ.ഹൈദരാബാദിലെ റെസ്റ്റോറന്റുകളിൽ വിളമ്പുന്ന ഭക്ഷണത്തിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തെലങ്കാന ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശക്തമാക്കിയിരുന്നു. ഹൈദരാബാദിലെ മാണ്ടിയിലും ആഡംബര റസ്റ്റോറന്റുകളിലും ടാസ്ക് ഫോഴ്സ് സംഘം നടത്തിയ റെയ്ഡിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.