നൂഹ്: ഹരിയാണയില്‍ എണ്ണ ടാങ്കറും റോള്‍സ് റോയ്സ് കാറും കൂട്ടിയിടിച്ച് രണ്ടുമരണം. നൂഹിലെ ഡല്‍ഹി – മുംബൈ ബറോഡ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. അപകടത്തില്‍ ഉത്തര്‍പ്രദേശുകാരായ, ടാങ്കര്‍ ഡ്രൈവര്‍ റാംപ്രീത്, അദ്ദേഹത്തിന്റെ സഹായി കുല്‍ദീപ് എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരില്‍ ദിവ്യ, തസ്ബിര്, വികാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെറ്റായ ദിശയില്‍ കൂടി വന്ന ടാങ്കര്‍ എതിര്‍ദിശയില്‍ കൂടി വന്ന കാറുമായി കൂട്ടിയിടിച്ചു. പെട്ടെന്ന് തന്നെ കാറിന് തീപിടിച്ചുവെങ്കിലും യാത്രക്കാരായ അഞ്ചുപേരെയും രക്ഷപ്പെടുത്തി. പിന്നില്‍ മറ്റൊരു കാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബന്ധുക്കളുടെ ഇടപെടല്‍ കൊണ്ടാണ് അഞ്ചുപേരെയും പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.