ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു.ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി. ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്തു.വ്യാഴാഴ്ച വൈകുന്നേരം നാലിന് രജൗരി – പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിമേഖലയിലുള്‍പ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.