കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. തിക്രി, സിംഘു, ഗാസിപ്പൂര്‍ അതിര്‍ത്തികളിലാണ് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജന്തര്‍ മന്തറിലെ കിസാന്‍ മോര്‍ച്ചയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ രാകേഷ് ടിക്കായത്തിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഗാസിപൂര്‍ അതിര്‍ത്തിയില്‍ വച്ചാണ് ഡല്‍ഹി പൊലീസ് അദ്ദേഹത്തെ പിടികൂടിയത്.
കര്‍ഷക പ്രതിഷേധം നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭാരതീയ കിസാന്‍ യൂണിയന് (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ഡല്‍ഹി പൊലീസിന്റെ ഭാഷ്യം. ഇതിന് പിന്നാലെ കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസിന് കഴിയില്ലെന്ന് രാകേഷ് ടിക്കായത്ത് ട്വീറ്റിലൂടെ വ്യക്തമാക്കി.
ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതില്‍ പങ്കെടുക്കാനായാണ് രാകേഷ് ടിക്കായത്ത് എത്തിയത്. ഡല്‍ഹി- ഹരിയാനയിലെ തിക്രി അതിര്‍ത്തിയില്‍ പൊലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.