മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ തുടർച്ചയായ ഏഴാം ബജറ്റാണിത്. സാമ്പത്തികവും സാമൂഹികവുമായ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം ചരിത്രപരമായ നടപടികളും പുതിയ സര്‍ക്കാരിന്റെ ബജറ്റിലുണ്ടാകുമെന്നാണ് ഇക്കുറി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്പതി ദ്രൗപദി മുര്‍മ്മു വ്യക്തമാക്കിയത്.
2024-25 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാധാരണക്കാരുടെ മനസിലേക്കെത്തുന്നത് ആദായ നികുതി നിരക്ക് കുറയ്ക്കുമോയെന്നതാണ്. തൊട്ടുപിന്നാലെ, ഏതൊക്കെ ഇനങ്ങളുടെ വില കൂടുന്നുവെന്നും ഏതൊക്കെ ഇനങ്ങളുടെ വില കുറയുന്നുവെന്നും പരിശോധിക്കുക. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ ജനകീയമായ ഒരു വിശദീകരണം സഖ്യകക്ഷികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രതിധ്വനിക്കാൻ സാധ്യതയുണ്ട്.