മസ്കറ്റ്: ഒമാനിലെ വാദി ബാനി ഖാലിദിൽ ഒഴുക്കിൽ പെട്ട് കാണാതായ മഹാരാഷ്ട്ര സ്വദേശി ഷബ്ന ബീഗത്തിന്റെ മൃതദേഹം കണ്ടെത്തി. ഇന്ത്യക്കാരായ ആറു പേരാണ് ശനിയാഴ്ച ഉണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായത്. അപകടത്തിൽ നിന്നും രക്ഷപെട്ട സർദാർ ഫസൽ അഹമ്മദ് പത്താൻന്റെ മാതാവാണ് ഷബ്ന ബീഗം. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലിൽ അകപെട്ടാണ് അപകടം സംഭവിച്ചത്. മറ്റു അഞ്ചു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഷബ്ന ബീഗത്തിന്റെ മൃതശരീരം ഇബ്രയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.