ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഭീകരരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സുന്ജ്വാനില് ഒരു സൈനികന് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൈനികന്റെ വീരമൃത്യു ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.