ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് കുറ്റസമ്മതം നടത്തിയെന്ന് സ്മൃതി ഇറാനി. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
‘മോദിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെയും സുപ്രീംകോടതിയെയും അപമാനിച്ചതിന് പൊതുജനം നിങ്ങള്‍ക്ക് മാപ്പ് തരില്ല’ സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്ക്കാരന് കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി.