ന്യൂഡൽഹി: പെസഹ ദിനത്തിലെ വോട്ടെ ടെപ്പും ദുഖവെള്ളിയാഴ്ചയിലെ പൊതു അവധി റദ്ദാക്കിയതും പുനപരിശോധിക്കണമെന്ന് നാഷണൽ ഫോറം സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ അദ്ധ്യക്ഷൻ ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.
ന്യൂനപക്ഷ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും വിവേചനപരമായ ഇത്തരം നടപടികൾ ജനഹിതം മാനിച്ച് പുന പരിശോധിക്കണമെന്നും പ്രധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും അയച്ച സന്ദേശത്തിൽ ആവശ്യപെട്ടു.
ഏപ്രിൽ 18 ന് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന 13 സംസ്ഥാനങ്ങളിലായി 97 ലോക്സഭ മണ്ഡലങ്ങളിലുമായി ഏകദേശം ഒന്നേകാൽ കോടിയിലേറേ ക്രൈസ്തവ വോട്ടർമാർ ഉണ്ട്. പെസഹ ദിനത്തിൽ ദൈവാലയങ്ങളിൽ ക്രമികരിച്ചിരിക്കുന്ന കുർബാനകളിൽ വിശ്വാസി സമൂഹം എത്തി ചേരുമ്പോൾ ക്രൈസ്തവ ദൈവാലയങ്ങളോട് അനുബന്ധിച്ച് ഉള്ള പള്ളിക്കൂടങ്ങളിൽ പ്രവർത്തിക്കുന്ന പോളിങ്ങ് ബൂത്തുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സന്ദേശത്തിലുടെ വ്യക്തമാക്കി.