അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാചടങ്ങുകള് തുടങ്ങി.മുഖ്യയജമാനനായ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി. മോദിക്കൊപ്പം ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. അമ്പതിലേറെ വാദ്യോപകരണങ്ങൾ മംഗളധ്വനി മുഴക്കും. മോദിയടക്കം മുഖ്യാതിഥികൾ 32 പടികൾ കടന്നാണ് സിംഹദ്വാറിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.
12 മണി കഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠ. തുടർന്ന് മോദി സദസിനെ അഭിസംബോധന ചെയ്യും. ഒരു മണിയോടെ ചടങ്ങുകൾ തീരും. കുബേർ തില ശിവക്ഷേത്രത്തിലും മോദി ദർശനം നടത്തും.