ജമ്മു കശ്മീരിലെ ഗന്ധർബാൽ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ഭീകര സംഘടന ഏറ്റെടുത്തു. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ലഷ്കർ ഇ തയ്ബയുടെ ഉപസംഘടനയാണ് ദി റെസിസ്റ്റസ് ഫോഴ്സ്. ഭീകരക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്.
ഈ ആക്രമണത്തിൽ ഒരു ഡോക്ടറും ആറ് ജീവനക്കാരും കൊല്ലപ്പെട്ടു. പിന്നിൽ പാക് ഭീകരർ ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.