ന്യൂഡല്‍ഹി: എന്‍ഡിടിവി സ്ഥാപകന്‍ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ വിദേശ നിക്ഷേപ ചട്ടലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. സി ഇ ഒ വിക്രമാദിത്യ ചന്ദ്രക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അനധികൃത ഇടപാടുകള്‍ വഴി വിവിധ രാജ്യങ്ങളില്‍ നിന്ന് വിദേശ നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പ്രണോയ് റോയ്ക്കും ഭാര്യയ്ക്കും രാജ്യം വിട്ടു പോകുന്നതിന് സിബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രണോയ് റോയ്ക്കും ഭാര്യയ്ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ
by വൈ.അന്‍സാരി
by വൈ.അന്‍സാരി