ന്യൂഡല്‍ഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷകനും ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനുമായ ഫാലി എസ്. നരിമാൻ അന്തരിച്ചു.95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണില്‍ 1929-ല്‍ ആയിരുന്നു ജനനം. 1950ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.
1991-ല്‍ രാജ്യം പദ്മഭൂഷണും 2007-ല്‍ പദ്മ വിഭൂഷണും നല്കി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആത്മകഥയായ ‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’, ‘ദി സ്റ്റേറ്റ് ഓഫ് നേഷൻ’, ‘ഗോഡ് സേവ് ദി ഓണറബിള്‍ സുപ്രീം കോർട്ട്’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.
ബാപ്സിയാണ് ഭാര്യ. സുപ്രീം കോടതി മുൻ ജഡ്ജി റോഹിംഗ്ടണ് നരിമാൻ മകനാണ്. മകള്‍ അനഹീത സ്പീച്ച് തെറാപ്പിസ്റ്റാണ്.