ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഹരിയാനയില്‍ നിന്നുള്ള നായിക് സന്ദീപ് കുമാറാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ 12 നാണ് ഏറ്റുമുട്ടലിനിടെ പരുക്കേറ്റത്. ഔദ്യോഗിക അന്തിമോപചാര ചടങ്ങുകള്‍ക്കു ശേഷം മൃതദേഹം ജന്മസ്ഥലമായ ഫരീദാബാദിലേക്കു കൊണ്ടു പോയി. കഴിഞ്ഞയാഴ്ച കശ്മീരില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരില് 12 പേര് യുപിയില്‍ നിന്നാണ്.