ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി മുന്‍ കേരളാ ഗവര്‍ണറും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് പി.സദാശിവം.
അതേ സമയം പദവിയുടെ മാന്യത പരിഗണിച്ച് മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ അറിയിക്കാറുണ്ടെന്നും ചര്‍ച്ച നടത്താറുണ്ടെന്നും സദാശിവം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന നീക്കങ്ങള്‍ ഗവര്‍ണറെ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യതയുണ്ടെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വാദം.എന്നാല്‍ പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കാം. എന്നാല്‍ അത് ഒരു ഭരണഘടനാ ബാധ്യതയല്ല സദാശിവം പറഞ്ഞു.