മുംബൈ: പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍നിന്ന് പണംപിന്‍വലിക്കുന്നതിന് പുതിയരീതി നടപ്പാക്കി.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്ന സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്.
മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാകുക
- ഐമൊബൈല്‍ എന്ന ഐസിഐസിഐ ബാങ്കിന്റെ ആപ്പ് ലോഗിന്‍ ചെയ്യുക.
- സര്‍വീസസ്-കാഷ് വിത്ഡ്രോവല്‍ അറ്റ് ഐസിഐസിഐ ബാങ്ക് എടിഎം-എന്നിവ സെലക്ട് ചെയ്യുക.
- പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക ചേര്‍ക്കുക. എക്കൗണ്ട് നമ്ബര്‍ സെലക്ട് ചെയ്യുക. നാലക്ക താല്‍ക്കാലിക പിന് നല്‍കുക.
- അപ്പോള്‍ ഒടിപി ലഭിക്കും.
- ഐസിഐസിഐ ബാങ്കിന്റെ എടിഎം സന്ദര്‍ശിക്കുക.
- കാര്ഡ്ലെസ് കാഷ് വിത്ഡ്രോവല്‍-സെലക്ട് ചെയ്യുക.
- മൊബൈല്‍ നമ്ബര്‍ എന്റര്ചെയ്യുക.
- തുടര്‍ന്ന് ഒടിപി നല്‍കുക.
- താല്‍ക്കാലിക പിന് നമ്ബറും നല്‍കുക.
- പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക ചേര്‍ക്കുക.
ആപ്പുവഴി പണംപിന്‍വലിക്കുന്നതിന് നിര്‍ദേശം നല്കിയാല് ലഭിക്കുന്ന ഒടിപിക്കും മറ്റും അടുത്തദിവസം രാത്രി 12വരെ കാലാവധിയുണ്ടാകും.