ഡല്‍ഹി : എംപിമാരുടെ സസ്പെന്‍ഷനില്‍ മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തില്‍ ആഞ്ഞടിച്ച് സോണിയ ഗാന്ധി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വിവരിക്കാന്‍ വാക്കുകളില്ല. സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ ഭയപ്പെടില്ല, ഇനിയും സത്യം പറയുമെന്നും സോണിയ ഗാന്ധി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനും വെല്ലുവിളികളെ കരുത്താക്കാനും സോണിയ ആഹ്വാനം ചെയ്തു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനെ പിന്തുണച്ച് സിപിഎം രാജ്യസഭാംഗം ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ. കോണ്‍ഗ്രസ് രാജ്യമാകെ വ്യാപിച്ചു കിടക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ഖര്‍ഗെ എല്ലാവര്ക്കും സ്വീകാര്യനാണ്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ ഖര്‍ഗെയ്ക്കും കോണ്‍ഗ്രസിനും കഴിയുമെന്ന് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.