അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ വിമർശനങ്ങൾ താങ്ങാനാകാതെ ജീവനൊടുക്കികുഞ്ഞിന് സംഭവിച്ച അപകടത്തിൽ രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു അമ്മ രമ്യ (33) വീട്ടില്‍ തൂങ്ങി മരിച്ചത്. ഏപ്രിൽ 28നായിരുന്നു ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് അപ്പാർട്മെന്റിൽ നിന്ന് താഴേക്ക് വീണത്. ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില്‍ നിന്നു കുഞ്ഞ് അബദ്ധത്തിൽ താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
15 മിനിറ്റിലേറെ നേരം കുഞ്ഞ് ഷീറ്റിനുമുകളിൽ ഉണ്ടായിരുന്നു. കുട്ടി കുടുങ്ങിക്കിടക്കുന്നതിന്റെയും രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അമ്മയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.കടുത്ത ഡിപ്രഷനിലേക്ക് കടന്ന രമ്യ ചികിത്സയിലായിരുന്നു. രമ്യയും രണ്ട് മക്കളും രണ്ടാഴ്ച്ച മുന്‍പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.