ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈഗീകാരോപണവുമായി മുന്‍ സുപ്രീം കോടതി ജീവനക്കാരി രംഗത്തെത്തി. 22 ജഡ്ജിമാര്‍ക്ക് ഇവര്‍ പരാതി നല്കി. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
അതേസമയം അവധി ദിവസമായ ഇന്ന് സുപ്രീം കോടതി അടിയന്തിരമായി ചേരുകയാണ്. പൊതുതാത്പര്യമുള്ള കേസുകള്‍ അടിയന്തിരമായ പരിഗണിക്കാനുള്ളതിനാലാണ് കോടതി ചേരുന്നതെന്നായിരുന്നു വിശദീകരണം. സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണിക്കുകയാണ്.
എന്നാല്‍ ലൈംഗീകാരോപണം ചീഫ് ജസ്റ്റിസ് നിഷേധിച്ചു. തനിക്കെതിരെ വന്‍ ഗൂഡാലോചന നടക്കുന്നതായി രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. മറ്റ് പല വഴികള്‍ നോക്കിയിട്ടും താന്‍ വഴങ്ങാത്തതിനാലാണ് ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ രാജി വെക്കാന്‍ താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.