മുംബൈ: ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനും ഏഷ്യന്‍ ക്യാപ്റ്റനും കോലിയായിരുന്നു. ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന പെരുമയും കോലിയെ തേടിയെത്തി. ഇപ്പോഴിതാ താന്‍ എട്ടു വര്‍ഷം കൂടി കളിക്കളത്തില്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.ഇത്രയേറെ നേട്ടങ്ങളുണ്ടെങ്കിലും തനിക്ക് ജീവിതത്തില്‍ വലുത് ക്രിക്കറ്റല്ലെന്നും കോലി വ്യക്തമാക്കി. ക്രിക്കറ്റ് ഏറെ പ്രധാനപ്പെട്ടതാണെങ്കിലും അതിലേറെ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍. അനുഷ്കയും കുടംബവുമാണ് ഏറെ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കളിയുമായി ബന്ധപ്പെട്ട് കുടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിയില്ലെങ്കിലും തന്റെ ശ്രദ്ധ കുടുംബത്തിലാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.