അലഹബാദ് : യു.പി വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ക്ഷേത്രനിര്‍മാണം ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹാബാദ് ഹൈക്കോടതി. 1991ലെ ആരാധനാലയ നിയമപ്രകാരം ഇതിന് സാധുതയില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജികള്‍ കോടതി തള്ളി. ആറുമാസത്തിനകം വിചാരണക്കോടതി ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന് ഉത്തരവിട്ടു. ആവശ്യമെങ്കില്‍ വീണ്ടും സര്‍വേ നടത്താന്‍ കീഴ്കോടതിക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ഗ്യാന്‍വാപി പള്ളി നില്‍ക്കുന്നയിടം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവിടെ ക്ഷേത്രം പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹിന്ദുവിഭാഗത്തിന്റെ ഹര്‍ജി. പള്ളി സമുച്ചയത്തില്‍ നടത്തിയ ശാസ്ത്രീയ സര്‍വേയുടെ റിപ്പോര്‍ട്ട് ഇന്നലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ വാരാണസി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.