മധ്യപ്രദേശ്: ഇന്‍ഡോറിൽ ദളിത് വരനെയും ബന്ധുക്കളെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. വരന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു.
വരന് വികാസ് കല്മോദിയയും ബന്ധുക്കളും സഞ്ചരിച്ച വാഹനം ഒരു ക്ഷേത്രത്തിന് മുന്പില് വച്ചാണ് പ്രതികള്‍ തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തില്‍ കയറാതിരിക്കാന്‍ പ്രതികള്‍ ബലംപ്രയോഗിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന വരനെയും ബന്ധുക്കളെയും പ്രതികള്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് വിവിവാഹ ചടങ്ങുകള്‍ നടന്നത്.
സംഭവത്തില്‍ നിരവധി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പ്രതിയായിട്ടുള്ള ബാക്കിയുള്ളവരെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.