ബംഗളൂരു: വ്യോമസേനയുടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നു. എയറോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. രാവിലെ 11.50നായിരുന്നു അപകടം. യെലഹങ്ക വിമാനത്താവളത്തില്‍ പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്നു വിമാനങ്ങള്‍. അപകടത്തില്‍ ഒരു നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സാഹസികമായ അഭ്യാസ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ താഴേക്ക് പതിക്കുന്നതും തീയും കറുത്ത പുകയും ഉയരുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. യെലഹങ്കയിലെ ഐഎസ്ആര്‍ഒ ലേ ഔട്ടിലാണ് വിമാനങ്ങള്‍ തകര്‍ന്ന് വീണത്. ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്റോ ഇന്ത്യ പ്രദര്‍ശനം.1996-ലാണ് സൂര്യകിരണ്‍ എയ്റോബാറ്റിക് ടീം ആരംഭിക്കുന്നത്. കര്‍ണാടകത്തിലെ ബീദര്‍ ആസ്ഥാനമായാണ് സൂര്യകിരണ്‍ പ്രവര്‍ത്തിക്കുന്നത്.