ബൈഡനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു. കോവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയ്ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമലാ ഹാരിസിനും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തിന് അഭിമാനകരമാണെന്ന് മോദി പറഞ്ഞു.
ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് ബൈഡന് അപരിചിതനല്ലെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പറഞ്ഞിരുന്നു.
Spoke to US President-elect @JoeBiden on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns – Covid-19 pandemic, climate change, and cooperation in the Indo-Pacific Region.
— Narendra Modi (@narendramodi) November 17, 2020