നീറ്റ് പരീക്ഷാ വിവാദത്തിൽ നഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേന്ദ്രത്തിനും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് എൻടിഎക്ക് നിർദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ കഠിനധ്വാനത്തെ കാണാതെ പോകരുതെന്ന് കോടതി പറഞ്ഞു.
ഉപദേശ രൂപേണ എന്നാല്‍ കടുത്ത നിലപാട് മുന്പോട്ട് വച്ചാണ് നീറ്റിലെ റിട്ട് പരാതികളില്‍ സുപ്രീംകോടതി നീരീക്ഷണം നടത്തിയത്.തെറ്റ് അംഗീകരിക്കാൻ എൻടിഎ തയാറാകണമെന്നും ശേഷം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. തിരുത്തൽ നടപടികൾ എൻടിഎയുടെ വിശ്വാസ്യത നിലനിർത്താൻ അനിവാര്യമാണ്. കുട്ടികൾ നൽകുന്ന പരാതികൾ സമയബന്ധിതമായി മുൻവിധി കൂടാതെ പരിശോധിക്കണമെന്ന് കോതി നിർദേശിച്ചു.തട്ടിപ്പ് നടത്തി ഡോക്ടറാകുന്നയാള്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്ന് കൂടി പറഞ്ഞതോടെ നീറ്റില്‍ ഇതിനോടകം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ കോടതിയും സൂക്ഷ്മമായി നീരീക്ഷിക്കുന്നുവെന്ന് വിലയിരുത്താം. കേന്ദ്രത്തിനും, എന്‍ടിഎയ്കും വീണ്ടും നോട്ടീസ് നല്കിയ കോടതി മുന്‍ നിശ്ചയിച്ച പോലെ കേസ് 8ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.