ആൾക്കൂട്ടം നോക്കി നിൽക്കെ മുംബൈയിലെ തിരക്കുള്ള റോഡിൽ വച്ച് മുൻ കാമുകിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. രോഹിത്ത് യാദവ് എന്ന 20 കാരനാണ് മുൻ കാമുകി ആരതി യാദവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ചാണ് 29-കാരനായ രോഹിത് പെൺകുട്ടിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. വലിയ സ്പാനര്‍ കയ്യിൽ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പാനര്‍ ഉപോയിഗച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആരതി ജോലിക്ക് പോകവെ സായിയിലെ കിഴക്ക് ചിഞ്ച്പട മേഖലയിൽ രാവിലെ 8.30 ഓടെയായിരുന്നു കൊലപാതകം. തിരക്കുള്ള റോഡിലൂടെയാണ് ആരതി നടന്നുപോയിരുന്നത്. പിന്നിലൂടെ രോഹിത് പാഞ്ഞടുത്ത് തലയ്ക്ക് സ്പാനറുകൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പെൺകുട്ടി മരിച്ചെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ചോരയിൽ കുളിച്ച് അനങ്ങാതെ കിടക്കുന്ന പെൺകുട്ടിയുടെ നെഞ്ചിൽ വീണ്ടും അടിച്ച് അരിശം തീര്‍ക്കുന്നതടക്കമുള്ളവ ദൃശ്യങ്ങളിൽ വ്യക്തമാണ്.