ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിര്‍ഭയ മോഡല്‍ ബലാല്‍സംഗം. വീട്ടമ്മയെയാണ് ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്തത്. പ്രതാപ്ഗര്‍ഹില്‍ നിന്നും ഗൗതം ബുദ്ധനഗറിലേക്ക് പോവുകയായിരുന്ന ബസിലാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ സംഭവം നടന്നത്. രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന്റെയടുത്തേക്ക് പോവുകയായിരുന്നു 25കാരിയായ യുവതിയാണ് പീഡനത്തിനിരയായത്.
ഗൗതം ബുദ്ധനഗറിലെത്തിയപ്പോള് ഭര്‍ത്താവിനോട് യുവതി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവും ചില നാട്ടുകാരും ചേര്‍ന്ന് പ്രതിയായ ഡ്രൈവറെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡ്രൈവറോടൊപ്പം മറ്റു രണ്ടു പേര് കൂടി ഉണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.