ഉംപുന്‍ ചുഴലിക്കാറ്റില്‍പ്പെട്ട് രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ബംഗാള്‍ തീരത്തേക്ക് അടുക്കുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കി.മി. അകലെയാണ് കാറ്റ് വീശുന്നത്. ഒഡീഷയിലും, പശ്ചിമ ബംഗാളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒഡീഷയില്‍ 11 ലക്ഷം പേരെ മാറ്റിപാര്പ്പിക്കുകയാണെന്നാണ് വിവരം. കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളിലും നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്കി. മണിക്കൂറില്‍ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു.