ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയിരുന്നു.
ഇന്ന് പാർലമെൻ്റ് വളപ്പിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിന് ‘ബംഗ്ലാദേശ്’ ബാഗുമായി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി.
കേരളത്തിലെ വയനാട്ടിൽ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൻ്റെ കന്നി പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭാ സമ്മേളനത്തിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി.