ഗുരുഗ്രാം: ഗുരുഗ്രാമിലെ ബിലാസ്പൂരില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നു വധു കടന്നുകളഞ്ഞു. വരന്റെ പിതാവ് അശോക് കുമാര്‍ യുവതിക്കെതിരെ പോലീസില്‍ പരാതി നല്കി. അശോക് കുമാറിന്റെ ഇളയ മകന്റെ ഭാര്യ പ്രീതിയാണ് പണവും ആഭരണങ്ങളും കവര്‍ന്ന് മുങ്ങിയത്.
അശോക് കുമാറിന്റെ പരിചയക്കാരന് മുഖേന മഞ്ജു എന്ന സ്ത്രീയാണ് പ്രീതിയുടെ വിവാഹാലോചന കൊണ്ടുവന്നത്. പെണ്‍കുട്ടിയുടെ കുടുംബം ദരിദ്രരരാണെന്നും ഈ സ്ത്രീ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വരന്റെ കുടുംബം പറയുകയും യുവതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും നല്‍കിയിരുന്നു.