ചെന്നൈയിലും കാഞ്ചിപുരത്തും ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ചെന്നൈയില്‍ എംജിആര്‍ റെയില്‍വെ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് പ്രധാനമായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ഇരു സ്ഥലങ്ങളിലെയും തന്ത്രപ്രധാന മേഖലകളില്‍ ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞമാസം കാഞ്ചിപുരം ഗംഗയമ്മന്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഇത്തരം സൂചനകള്‍ ആശങ്കയുണ്ടാക്കി.