പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര് ജി കര് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും.സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
അതേസമയം ആര് ജി കര് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി ബി ഐ കഴിഞ്ഞ ദിവസം 7 മണിക്കൂറോളം ചോദ്യം ചെയ്തു. കൂടുതല്‍ പേരുടെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് സി ബി ഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.അത്യാഹിത വിഭാഗങ്ങൾ പ്രവര്‍ത്തിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. സമരത്തോട് കെജിഎംഒഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെ 9.30ന് തിരുവനന്തപുരം ഉള്ളൂര്‍ കവലയിലേക്ക് സംയുക്ത പ്രതിഷേധമാർച്ച് നടക്കും