നാലാംഘട്ട ലോക്ക് ഡൗണില്‍ എന്തൊക്കെ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം.മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്നവസാനിക്കും. അടുത്ത ഘട്ടത്തില്‍ ഇളവുകള്‍ ലഭിക്കുമെന്നും പൊതു ഗതാഗതം അനുവദിക്കുമെന്നും നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതൊക്കെ മേഖലകളിലാണെന്ന് ഇന്ന് വൈകിട്ടൊടെ മാത്രമേ അറിയാന്‍ സാധിക്കൂ. വിവിധ സംസ്ഥാനങ്ങള്‍ ഇളവുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ പൂര്‍ണ്ണമായ അടച്ചിടല്‍ അടുത്ത ഘട്ടത്തില്‍ ഉണ്ടാകില്ല. ഹരിയാനയില്‍ ഇതിനോടകം തന്നെ ബസ് സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇളവുകള്‍ നടപ്പിലാക്കിയാലും നിയന്ത്രണങ്ങള്‍ കൂട്ടണോ കുറയ്ക്കണോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കമെ ന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.