ന്യൂഡല്‍ഹി: ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച അവസ്ഥയാണ് കേരളത്തിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പൊലീസ് കാവല്‍ നില്‍ക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു.പ്രതിഷേധിക്കുന്ന കുട്ടികളെ തല്ലുന്നതിനു കൂടി പൊലീസ് കാവല്‍ നില്‍ക്കുകയാണ്. ഈ പൊലീസുകാര്‍ ഒരു കാര്യം മനസ്സിലാക്കണം, എല്ലാ കാലത്തും പിണറായി വിജയന് ആ കസേരയില്‍ ഉണ്ടാവില്ല. ഞങ്ങളുടെ കുട്ടികളെ പേപ്പട്ടികളെപ്പോലെ തല്ലി തലപൊളിക്കാന് പൊലീസുകാര്‍ കൂ്ട്ടുനില്ക്കുന്നുണ്ട്, പൊലീസുകാര്‍ അതു ചെയ്യുന്നുമുണ്ട്. ഇതൊന്നും ഓര്‍ക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട- വേണുഗോപാല്‍ പറഞ്ഞു.
Home Delhi ‘ഇതൊന്നും ഓര്‍ക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട’; കേരളത്തില്‍ ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച സ്ഥിതിയെന്ന് വേണുഗോപാല്‍
‘ഇതൊന്നും ഓര്‍ക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട’; കേരളത്തില്‍ ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച സ്ഥിതിയെന്ന് വേണുഗോപാല്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം