ലഡാക്കില്‍ ചൈന നടത്തിയ ആക്രമണത്തില്‍ കേണലുള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതിരോധ മന്ത്രി ഉടന്‍ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. സ്ഥിതിഗതികള്‍ വിശദീകരിച്ചു കൊണ്ട് സൈന്യം വാര്‍ത്താ സമ്മേളനം നടത്തും.
അതേസമയം, ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് തങ്ങളുടെ സൈനികരെ അക്രമിച്ചതായി ചൈന ആരോപിച്ചു. സംഘര്‍ഷത്തില്‍ ചൈനയുടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.ആന്ധ്ര സ്വദേശിയായ കേണല്‍ ബി. സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.