9,10, പ്ലസ്ടു ക്ലാസുകളായിരിക്കും അടുത്ത മാസം തുടങ്ങുക. മറ്റു സ്ഥലങ്ങളില്‍ ദൂരദര്‍ശനിലൂടെയും റേഡിയോയിലൂടെയും ക്ലാസ് സംഘടിപ്പിക്കും. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങളില്‍ മാത്രമേ സ്കൂള്‍ തുറക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗെയ്ക്വാദ് അറിയിച്ചു. ആറ്, ഏഴ്, എട്ട് ക്ലാസുകള്‍ ആഗസ്റ്റിലായിരിക്കും ആരംഭിക്കുന്നത്.
മൂന്ന്, നാല് ക്ലാസുകളില്‍ ഉള്ളവര്‍ക്ക് സെപ്തംബറില്‍ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഉള്ളവരുടെ കാര്യം സ്കൂള്‍ മാനേജ്മെന്റ് അധികൃതര്‍ക്ക് വിട്ടു. ഇതിനെക്കുറിച്ചുള്ള സര്‍ക്കുലര്‍ പുറത്തുവിട്ടു. പത്താം ക്ലാസ് ഫലം പുറത്തുവിട്ടതിന് ശേഷമായിരിക്കും പ്ലസ് വണ്‍ ക്ലാസുകളെക്കുറിച്ചുള്ള ആലോചന.