ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോദി റോഡിലുള്ള സിബിഐ ആസ്ഥാനത്ത് 11 മണിക്കാണ് ആപ്പ് കണ്‍വീനര്‍ ഹാജരാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കെജ്രിവാള് എത്തുക. എഎപി എംപിമാരും ചില മന്ത്രിമാരും കെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ എത്തും.
സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. വലിയൊരു വിഭാഗം എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിനെ സാക്ഷിയാക്കിയാണ് സിബിഐ സമന്‍സ് അയച്ചത്.മദ്യലോബിക്ക് അനുകൂലമായി നയം രൂപീകരിച്ച ഡല്‍ഹി സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.
അതേസമയം അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കെജ്രിവാളും ആപ്പും ആരോപിച്ചു.ചോദ്യം ചെയ്യലിന് ഹാജരാകാനൊരുങ്ങുന്ന കെജ്രിവാളിന് പ്രതിപക്ഷത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഫോണിലൂടെ വിളിച്ച് പിന്തുണ അറിയിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കെജ്രിവാളിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.